ആസിഫലി – Interview
? യുവതലമുറയ്‌ക്ക് ആത്മാര്‍ഥത കുറവാണെന്നു പൃഥ്വിരാജ് പറയുന്നതോ.
പൃഥ്വിരാജ് സ്വന്തം സിനിമകള്‍ മാത്രമാണു കാണുന്നത്. സ്വന്തം പ്രവര്‍ത്തനം മാത്രമാണു വിലയിരുത്തുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു നിരീക്ഷണമുണ്ടാവുന്നത്. ഞങ്ങള്‍ ഒരുമിച്ചു കാണാറുണ്ട്. ഒഴിവു ദിവസങ്ങളില്‍ ചാക്കോച്ചനുള്‍പ്പെടെ ക്രിക്കറ്റ് കളിക്കാനെത്താറുണ്ട്. അപ്പോഴൊന്നും സിനിമയെക്കുറിച്ചു സംസാരിക്കാറില്ല. ഞങ്ങളെല്ലാവരും സിനിമാഭിനയത്തിനായി കഷ്‌ടപ്പെടുന്നവര്‍തന്നെയാണ്. അത് ഞങ്ങളുടെ ഓരോ ദിവസവും പരിശോധിച്ചാല്‍ വ്യക്‌തമാകും
? കൈനിറയെ ചിത്രങ്ങള്‍. പലതും വന്‍ വിജയവും. ‘ഞാനുമൊരു സൂപ്പര്‍സ്‌റ്റാര്‍’ ആണെന്ന് അവകാശപ്പെടാനുള്ള കാലമായെന്ന് ആസിഫലിക്ക് തോന്നിതുടങ്ങിയോ.
ഒരാള്‍ അവകാശപ്പെട്ടാല്‍ മാത്രം അയാള്‍ ഒരു സൂപ്പര്‍സ്‌റ്റാര്‍ ആകുന്നില്ല. അങ്ങനെയല്ല സൂപ്പര്‍സ്‌റ്റാറുകള്‍ ഉണ്ടാകുന്നത്. ഒരു നടന്റെ സിനിമയെന്ന നിലയില്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നുണ്ടെങ്കില്‍ ആ നടനാണ് സൂപ്പര്‍ സ്‌റ്റാര്‍. അങ്ങനെ സിനിമ വിജയിപ്പിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് സൂപ്പര്‍സ്‌റ്റാര്‍ പദവിയിലേക്കെത്തുന്നത്. രജനീകാന്തും കമലഹാസനുമൊക്കെ അത്തരമൊരു നടനാണ്. അത്തരത്തില്‍ രണ്ടു സൂപ്പര്‍സ്‌റ്റാറുകള്‍ മാത്രമേ മലയാളത്തിലുള്ളൂ. അത് മമ്മുക്കായും ലാലേട്ടനുമാണ്. മാറ്റാരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവകാശവാദം മാത്രമാണ്.
ഒരിക്കലുമില്ല. അവര്‍ അവരുടെ പ്രായത്തില്‍കുറഞ്ഞ വേഷങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അതവരുടെ മിടുക്കാണ്. ഇതേ പ്രായത്തിലുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വെല്ലുവളിയൊന്നുമില്ല. പ്രായത്തെ അതിജീവിച്ച് അഭിനയിക്കുകയെന്നത് ഒരു ധൈര്യമാണ്. മമ്മുക്കായും ലാലേട്ടനും അവരുടെ പ്രായത്തേക്കാള്‍ കുറഞ്ഞ റോളുകള്‍ കൈകാര്യംചെയ്യുമ്പോള്‍ അതവരുടെ ധൈര്യമായി കണ്ട് അംഗീകരിക്കണം. അതിലവര്‍ വിജയിക്കുന്നുണ്ടോയെന്നതൊക്കെ രണ്ടാമത്തെകാര്യം. ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കുന്നതാണ് ധൈര്യം. അത് ഇരുത്തംവന്ന, കഴിവുറ്റ നടന്‍മാര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. ഇപ്പോള്‍ മലയാളത്തില്‍ അവര്‍ക്കു രണ്ടുപേര്‍ക്കു മാത്രമേ ഇതിനുള്ള ധൈര്യമുള്ളൂ. പുതുതലമുറയുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്ന കാര്യമാണെങ്കില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. അവസാനം റിലീസ് ചെയ്‌ത ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയിലെ മനു എന്ന എന്റെ കാരക്‌ടര്‍ അഭിനയിക്കാന്‍ ഞാന്‍ വേണം. അല്ലെങ്കില്‍ എന്റെ പ്രായത്തിലുള്ള ആരെങ്കിലും വേണം. അല്ലാതെ മമ്മുക്കയും ലാലേട്ടനുമൊന്നും അഭിനയിച്ചാല്‍ ശരിയാകില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ അവസരങ്ങള്‍ നഷ്‌ടമാകുന്നുവെന്ന വേവലാതിയൊക്കെ വെറുതെയാണെന്നു ബോധ്യപ്പെടും.?
അതേക്കുറിച്ച് എനിക്കറിയില്ല. കാരണം, എനിക്കു മമ്മുക്കായുടെ ഭാഗത്തുനിന്നൊക്കെ നല്ല സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അപൂര്‍വരാഗവും ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ് പെപ്പറുമൊക്കെ ഇറങ്ങിയപ്പോള്‍ മമ്മുക്ക എന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ‘സോള്‍ട്ട് ആന്‍ഡ് പെപ്പറി’ല്‍ കോമഡി നന്നായി ചെയ്‌തുവെന്നും നല്ല ടൈമിംഗ് ആണെന്നുമൊക്കെ പറഞ്ഞു. ഇങ്ങനെയൊക്കെയല്ലേ പ്രോത്സാഹിക്കേണ്ടത്? എന്നിട്ടും അവരെ കുറ്റംപറഞ്ഞു നടക്കുന്നതിനോട് എനിക്കു യോജിക്കാനാവില്ല.
മധുരക്കിനാവ് കയ്‌ക്കുന്നു
കാണാമറയത്ത് എന്ന ചിത്രത്തിലെ ‘ഒരു മധുരക്കിനാവിന്റെ ലഹരിയിലെങ്ങോ..’ എന്ന ഗാനം റീമിക്‌സ് ചെയ്‌ത് തേജാ ഭായ് ആന്‍ഡ് ഫാമിലി എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ഉപയോഗിച്ചതിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് ഗാനം വീണ്ടും ഉപയോഗിച്ചിരിക്കുന്നതെന്ന ആരോപണവുമായി ഗാനരചയിതാവായ ബിച്ചു തിരുമലയും സംഗീത സംവിധായകനായ ശ്യാമുമാണ് രംഗത്തുവന്നിരിക്കുന്നത്.
1984ല്‍ ഐവി. ശശി സംവിധാനം ചെയ്‌ത കാണാമറയത്ത് എന്ന സിനിമയിലാണ് മധുരക്കിനാവിന്‍… ആദ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവത്വത്തിന് ഡിസ്‌ക്കോയുടെ ലഹരി പകര്‍ന്നു നല്‍കിയ ഗാനത്തില്‍ റഹ്‌മാനും ശോഭനയുമാണ് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും യുവത്വങ്ങള്‍ ഹരം പകരുന്ന മധുരക്കിനാവിനെ തേജാഭായിയില്‍ ദീപക് ദേവ് ആണ് റീമിക്‌സ് ചെയ്‌തത്. ഗാനരംഗം വരുമ്പോള്‍ തീയറ്ററില്‍ യുവതലമുറന്ന് നൃത്തം ചവിട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തന്നോടോ ശ്യാമിനോടോ അനുമതി വാങ്ങാതെയാണ് നടപടിയെന്നാണ് ബിച്ചു തിരുമല പറയുന്നത്. പാട്ട് റീമിക്‌സ് ചെയ്യുന്ന വിവരം പോലും ഞങ്ങളെ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐ.പി.ആര്‍.എസ്.) നിയമത്തിന് എതിരാണെന്നും ഐ.പി.ആര്‍.എസ്. നിയമപ്രകാരം പാട്ടിന്മേല്‍ ഗാനരചയിതാവിനും അവകാശമുണ്ടെന്നും ബിച്ചു പറയുന്നു. എന്നാല്‍ നിയമ നടപടികളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഗീതപ്രേമികളാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
തേജാഭായിക്കു വേണ്ടി രണ്ടു പാട്ടുകള്‍ തന്നെക്കൊണ്ട് എഴുതിച്ചിരുന്നുവെന്നും ബിച്ചു വെളിപ്പെടുത്തുന്നു എന്നാല്‍ പക്ഷേ ഇവ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഗാനരചയിതാവിന്റെ സ്‌ഥാനത്ത് കൈതപ്രത്തിന്റെ പേരാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടുകളെഴുതിച്ചത് മധുരക്കിനാവ് റീമിക്‌സ് ചെയ്യുന്നതിനെതിരെ താന്‍ രംഗത്തുവരുന്നതു തടയാനുള്ള തന്ത്രമായിരുന്നുവോയെന്നും ബിച്ചു സംശയിക്കുന്നുണ്ട്.
എന്നാല്‍ ഗാനം റീമിക്‌സ് ചെയ്യുന്നതിനുള്ള അവകാശം സരിഗമ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് വില കൊടുത്ത് വാങ്ങിയതാണെന്നാണ് തേജാഭായിയുടെ നിര്‍മാതാവ് ശാന്ത മുരളീധരന്റെ വിശദീകരണം. പാട്ടിന്റെ വിലയായി 1,50,000 രൂപയും നികുതിയിനത്തില്‍ 15,000 രൂപയും സരിഗമയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും അവര്‍ വ്യക്‌തമാക്കുന്നു.
ആസിഫലിക്ക് ഷൂട്ടിങ്ങിനിടയില്‍ റോപ്പില്‍ നിന്നും വീണ് പരിക്കു പറ്റി.
യുവ നടന്‍ ആസിഫലിക്ക് ഷൂട്ടിങ്ങിനിടയില്‍ റോപ്പില്‍ നിന്നും വീണ് പരിക്കു പറ്റി. അസുരവിത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഡ്യൂപ്പില്ലാതെ ഒരു സാഹസിക രംഗത്തില്‍ അഭിനയിക്കുമ്പോളായിരുന്നു ആസിഫലിക്ക് പരിക്കു പറ്റിയത്. ഈ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ആസിഫലി അത് വേണ്ടെന്ന് പറയുകയായിരുന്നു. കൈക്ക് ചതവു പറ്റിയ നടനെ ലേക്‍ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വില്ലിംഗ്ടണ്‍ ഐലന്റില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. എ.കെ.സാജനാണ് അസുരവിത്തിന്റെ സംവിധായകന്‍. യുവനിരയില്‍ ശ്രദ്ധേയനായ ആസിഫലി അഭിനയിച്ച സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആണ് ആസിഫലിയുടെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.
കാറില്‍ ബസ്സിടിച്ചു; കേസുവേണ്ടെന്ന് മമ്മൂട്ടി
അരൂര്‍: നടന്‍ മമ്മൂട്ടി ഓടിച്ച കാറിനു പിന്നില്‍ സ്വകാര്യബസ്സിടിച്ചു. മമ്മൂട്ടിയ്ക്ക് പരുക്കുകളൊന്നുമില്ല, കാറിന് കേടുപാടുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ആലപ്പുഴയില്‍ ഷൂട്ടിങിനുശേഷം കൊച്ചിയിലേക്ക് കാറില്‍ തനിയെ മടങ്ങുമ്പോഴായിരുന്നു അപകടം. ദേശീയപാതയില്‍ അരൂര്‍ക്ഷേത്രം കവലയില്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന കാറിനുപിന്നിലാണ് സ്വകാര്യബസ് വന്നിടിച്ചത്്. ക്ഷേത്രം കവലയിലെ ചുവപ്പ് സിഗ്‌നല്‍കണ്ട് കാര്‍ നിര്‍ത്തിയ ഉടനെയാണ് ബസ് പിന്നിലിടിച്ചത്.
വണ്ടിയില്‍ ബസിടിച്ചതിനെത്തുടര്‍ന്ന് മമ്മൂട്ടി പുറത്തിറങ്ങി, ഇത് കണ്ട് ആരാധകര്‍ താരത്തെക്കാണാന്‍ തടിച്ചുകൂടി.ജനത്തിരക്ക് കാരണം വീണ്ടും കാറില്‍ക്കയറിയ മമ്മൂട്ടി അരൂര്‍ പോലീസ്‌സ്‌റ്റേഷനിലെത്തി കേസില്ലെന്ന് വ്യക്തമാക്കി അതേ കാറില്‍ത്തന്നെ കൊച്ചിയിലേയ്ക്ക് പോയി. വിവരമറിഞ്ഞ് കൂടുതല്‍പേര്‍ താരത്തെക്കാണാന്‍ അപകടസ്ഥലത്തും സ്‌റ്റേഷനിലും എത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം കൊച്ചിയിലേക്ക് പോയിരുന്നു.
തേജാഭായി മോശം പ്രകടനം
ഓണക്കാലത്തെ ആദ്യ റിലീസായി പൃഥ്വിരാജിന്‍റെ ‘തേജാഭായ് ആന്‍റ് ഫാമിലി’ എത്തി. ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നര്‍ എന്ന വിശേഷണത്തോടെ എത്തിയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനോ ത്രില്ലടിപ്പിക്കാനോ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായിക്ക് കഴിയുന്നില്ലെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജിന്‍റെ കോമഡി രംഗങ്ങള്‍ ഏശുന്നില്ല. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ നന്നായി ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തേജാഭായിയായി പൃഥ്വി കലക്കുമ്പോള്‍ റോഷന്‍ വര്‍മ എന്ന കഥാപാത്രമായി പൃഥ്വിക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്.
ഇടയ്ക്കിടെ നല്ല തമാശരംഗങ്ങളുമായി മുന്നേറുന്ന സിനിമ ക്ലൈമാക്സോടെ സംവിധായകന്‍റെ കൈവിട്ടുപോകുന്ന കാഴ്ചയാണ്. ഒരു ശരാശരിച്ചിത്രം എന്ന രീതിയില്‍ മുന്നോട്ടുപോയ സിനിമ ക്ലൈമാക്സില്‍ തകരുകയാണ്.
ചിത്രത്തില്‍ കൈയ്യടി നേടുന്ന ഒരേയൊരു താരം സുരാജ് വെഞ്ഞാറമ്മൂടാണ്. ഒരിടവേളയ്ക്ക് ശേഷം സുരാജ് തന്‍റെ തകര്‍പ്പന്‍ നമ്പറുകള്‍ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നായികയായ അഖിലയ്ക്ക് പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ല. ക്ലൈമാക്സിന് തൊട്ടുമുമ്പ് അഖിലയുടെ ഡയലോഗുകള്‍ക്ക് തിയേറ്റര്‍ കുലുക്കുന്ന കൂവലാണ് ലഭിക്കുന്നത്.
ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. ‘ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ…’ റീമിക്സ് നല്ല പ്രതികരണമുണ്ടാക്കുന്നു. ആ ഗാനം വരുമ്പോള്‍ തിയേറ്ററില്‍ യുവാക്കള്‍ ഡാന്‍സ് ചെയ്യുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം മുമ്പിറങ്ങിയ പല ചിത്രങ്ങളുടെയും ബി ജി എം ഓര്‍മ്മിപ്പിക്കുന്നു. കാര്യസ്ഥനും പാപ്പി അപ്പച്ചയും പോലെ നിലവാരമില്ലാത്ത ഒരു സില്ലി ചിത്രം എന്ന അഭിപ്രായമാണ് എങ്ങുനിന്നും ലഭിക്കുന്നത്. ചിത്രം ഹിറ്റാകുമോ എന്നറിയാന്‍ ഈ വാരാന്ത്യം വരെ കാത്തിരിക്കണം.
Leave a Reply